Friday, December 30, 2016

നോട്ട് - ഔട്ട്

ഉഴുതുമറിച്ച ഭൂമിയിൽ വിത്തിട്ട് കാത്തിരുന്നു.
വേരുകൾ മുകളിലേക്കും ഇലയും കനികളും
മണ്ണിലേക്കുമെന്ന പുതിയ രാജകൽപന
പാവം കർഷകനറിഞ്ഞിരുന്നില്ല.
വേരുകൾ വാനം തൊട്ടിട്ടും ഫലങ്ങൾ കാണാതെ
മെലിഞ്ഞുണങ്ങിയ കർഷകനെ കഴുകൻമാർ
കൊത്തിവലിച്ചു.

No comments:

Post a Comment