Saturday, February 25, 2012

ഫെയ്സ് ബുക്ക്‌

ചുരുങ്ങിയ ലീവില്‍ കല്ല്യാണം കഴിഞ്ഞു ആദ്യമായി ഗള്‍ഫിലെത്തിയ ഭര്‍ത്താവിനു ഭാര്യയെ എന്ത് പറഞ്ഞു സന്തോഷിപ്പിക്കും എന്നറിയാതെ വിഷമിക്കുകയായിരുന്നു. ജോലി കഴിഞ്ഞു റൂമിലെത്തിയപ്പോ  സൈലെന്റിലായ മൊബൈല്‍ മേശ കാര്‍ന്നു തിന്നുന്ന ശബ്ദം കേട്ട് ഓടി വന്നപ്പോള്‍ അവള്‍ മിണ്ടി തുടങ്ങി. മറുവെടി യായി അവനും ഇങ്ങനെ പറഞ്ഞു, നിന്നെ ഞാനെപ്പോഴും ഓര്‍ക്കാറുണ്ട്. എന്റെ ഓഫീസിലെ ഔട്ട്‌ ലുക്കിന്റെ പാസ്‌ വേര്‍ഡും, ജീമൈലിന്റെ  പാസ്‌ വേര്‍ഡും നിന്റെ പേരാണ്. പോരാത്തതിനു ഫെയ്സ് ബുക്കില്‍ നിന്റെ ഫോട്ടോ ആഡ് ചെയ്തിട്ടുണ്ട്. അതിനാല്‍ നിന്നെ ഒരിക്കലും ഞാന്‍ മറക്കില്ല പൊന്നേ എന്ന് അവന്‍ പറഞ്ഞപ്പോള്‍ കമന്റൊന്നും കേട്ടില്ല .
ലൈക്‌ ബട്ടന്‍ രണ്ടു പ്രാവശ്യം ക്ലിക്കി അവള്‍ നിശ്വസിച്ചു.

1 comment: