Wednesday, September 19, 2012

എമെര്‍ജിംഗ് കാഴ്ചകള്‍

ഒന്നാം  കാഴ്ച

അന്നം കണ്ടിട്ടു ആറു ദിവസമായി

അയല്‍ പക്കമില്ലാത്തതിനാ ആരുമറിഞ്ഞില്ല

അലക്ഷ്യമായി  നടക്കുന്നതിന്നോടുവില്‍

അനൌണ്‍സ്മെന്റ്  ജീപ് സഡന്‍ബ്രയ്ക്കിട്ടു 

അലസമായ പുഞ്ചിരിയില്‍ കൈമാറിയത്

'എമെര്‍ജിംഗ് കേരളയുടെ' വര്‍ണ്ണ കടലാസായിരുന്നു 


രണ്ടാം കാഴ്ച

രക്ഷപെടാന്‍ മറ്റു വഴികളില്ലാത്തതിനാല്‍
വീടും പറമ്പും ലേലത്തിനു വെച്ചു.
അടുത്ത് തന്നെ ഹൈവേ റോഡു ള്ളതിനാല്‍
നല്ല വില കിട്ടുമെന്ന് ഭാര്യ.
പഴയ വീടായതിനാല്‍ പുരാവസ്തുക്കാരും വരും.
പറമ്പിലെ പ്രായമുള്ള മരങ്ങള്‍ക്ക് ആവശ്യക്കാരേറെ.
ലേല ദിവസം എല്ലാം വിചാരിച്ച പോലെ
നല്ല വിലക്ക് വില്പന കലാശിച്ചു.
ഒടുവില്‍ എന്റെ ഭാര്യക്കും
വിവാഹ പ്രായമായ മകള്‍ക്കും
അവര്‍ വില പറഞ്ഞു.   

മൂന്നാം കാഴ്ച്ച

അവര്‍ വന്നു , കണ്ടു , ഇഷ്ടപ്പെട്ടു
മുതലിറക്കി മുതലാളിമാരായി .
ഇടനിലക്കാരായ മന്ത്രിമാര്‍
കമ്മീഷനുള്ള രാഷ്ട്ര സേവകരായി  
നാട്ടുകാരായ   പാവങ്ങള്‍
മണ്ണിലേക്ക് മുഖമമര്‍ത്തി. 


No comments:

Post a Comment