ഉറക്കത്തിലെവിടെയോ സിറിയൻ വഴി കളിലെത്തി. എതിരെ നടന്നു വരുന്ന പിഞ്ചുബാലനു വേണ്ടി കീശകളിൽ പരതി ചില്ലിക്കാശു നീട്ടി. കരഞ്ഞു കരുവാളിച്ച മുഖം നിസ്സംഗമായി നിന്നു ഇങ്ങനെ മൊഴിഞ്ഞു, ''അങ്കിൾ, ഇനി കരയാൻ കണ്ണീരില്ല. ഒരൽപം കണ്ണീര് മാത്രം തന്നാൽ മതി".
മരുന്നുകൾക്ക് വേണ്ടി രോഗങ്ങളെ നിർമ്മിക്കുന്നു.
ഉൽപന്നങ്ങൾക്ക് വേണ്ടി ആഗ്രഹങ്ങളെയും
ആയുധങ്ങൾക്ക് വേണ്ടി തീവ്രവാദികളെയും.
ഇതാണിന്നെത്തെ ആഗോള കമ്പോള നിലവാരം.
ആകാശത്തിൽ വലിയ ചിത്രം വരയ്ക്കാനായിരുന്നു ചെറുപ്പത്തിലെ മോഹം. പക്ഷെ,വളരുംതോറും ആകാശം അപ്രാപ്യമായി തോന്നി. ഇപ്പോൾ മനസ്സിലൊരു കുഞ്ഞാകാശം നിർമ്മിച്ചു. തോന്നുന്നതൊക്കെ കുത്തിവരച്ച് വലിയ ആകാശത്തോട് കലഹിക്കാൻ .