പുസ്തകത്തിൽ വായിച്ച വരികളെല്ലാം ജീവിതത്തിൽ തിരുത്തപ്പെടേണ്ടതായിരുന്നു. കൂടുതൽ ശ്രദ്ധ കിട്ടാൻ എല്ലാം അടിവരയിട്ടു വന്നു. വരയിട്ട് വരയിട്ടൊടുവിൽ അടിവരയി ടാത്ത വരികൾ പുസ്തകത്തിലില്ലാതായി. ഞാനാ പുസ്തകം മാറോടണച്ചു പിടിച്ചു. അതെൻ്റെ ജീവിത പുസ്തകമായിരുന്നു.
Sunday, October 13, 2024
Tuesday, September 3, 2024
എൻ്റെ ആകാശം
പറക്കാൻ ചിറകില്ലാഞ്ഞിട്ടല്ല
ആകാശമില്ലാഞ്ഞിട്ടുമല്ല
എൻ്റെതായ ആകാശം
ഇനിയുമുണ്ടാകാത്തതിനാലാണ്.
പറന്നുയർന്നാൽ
ഏതാകാശവും നിൻ്റെതാവുമെന്ന്
മോട്ടിവേഷൻ ക്ലാസ്സിൽ കേട്ടപ്പോൾ
വീണ്ടും മേൽപോട്ട് നോക്കി.
എൻ്റെ ആകാശം
ഇനിയുമെത്തിയിട്ടില്ലല്ലോ.
പിന്നെ ഒന്നുമാലോചിച്ചില്ല
എൻ്റെ ചിറകുകൾ കൊത്തിയരിഞ്ഞ്
പൂമെത്തയുണ്ടാക്കിയതിൽ
സുഖ നിദ്രയിലാണ്ടു.
എഴുത്ത്: ഇ.കെ. നഈം
കവിത സ്നേഹഗാത്രം
ഉണ്ടായിരുന്നാഗ്രഹവും പ്രാർത്ഥനയു-
മിനിയും നടന്നു കാണണമെന്ന്.
വഴുതി മാറി നിങ്ങൾ കടന്നു പോയി
വേദനകൾ ബാക്കിയായി മനമിൽ
പറന്നുയർനേഴാമാകാശത്തിനുമപ്പുറം
പറുദീസയുടെ ഗന്ധം വമിക്കട്ടെ നിങ്ങളിൽ.
നിങ്ങൾ നട്ട നൻമയുടെ തിരികൾ
നിലക്കാത്ത വെളിച്ചമായി വരും നിങ്ങളിൽ .
വിയോഗം വിടർത്തുന്ന വിതുമ്പലുകളിൽ
വഴിഞ്ഞൊഴുകുന്ന മിഴിനീർ തുടക്കാൻ
വഴിയെ വരുന്ന ബന്ധുകൂട്ടുകാരാദികൾ
വിഘ്നം മുറിച്ചരികിൽ തന്നെയുണ്ട്.
പക്ഷാഘാതം തളർത്തിയ മേനിയിൽ
പക്ഷെ, തളിരിട്ടിരുന്നു തുടിപ്പുകൾ.
പതിയെ പതിയെ എണീറ്റു വരുമെന്ന്
പാതിരാ സ്വപ്നങ്ങൾ പറഞ്ഞൂ പലവുരു.
പകരം തരാനാവാത്തയാ സ്നേഹ വർഷം
പിന്നെയും പുൽകാനാവുമെന്ന ഹർഷം
പക്ഷെ, പടച്ചവൻ്റെ വിധിയിൽ പൊലിഞ്ഞു.
ഒരുമിക്കാനാകട്ടെ നാഥൻ്റെ ജന്നത്തിൽ,
ഓർത്തിടട്ടെ ആ സ്നേഹ ഗാത്രത്തെ.
ഇ.കെ.നഈം