പുകവലി
വഴിയിൽ കിടക്കുന്ന സിഗരറ്റ് പാക്കറ്റിൽ വെറുതെ ചവിട്ടിയതായിരുന്നു. കറുത്ത കുത്തുകൾ വീണ് ക്ഷീണിച്ച ശ്വാസകോശം അതിൽ നിന്ന് പുറത്ത് ചാടി. മണ്ണിലാവാതിരിക്കാൻ കൈ കൊണ്ടെടുത്തെങ്കിലും കുതറി മാറി വീണ്ടും നിലത്തു വീണു. ഇരു കൈയ്യും കൂട്ടിപ്പിടിച്ച് ഞാൻ ശ്രദ്ധയോടെ മാറോടണച്ചെങ്കിലും എൻ്റെ ആശ്ശേഷങ്ങളെ തട്ടിമാറ്റി തൊട്ടടുത്ത ഓവു ചാലിലേക്ക് ചാടി. ചെളി നിറഞ്ഞ വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ പഴുതുകളില്ലാതെ ഒലിച്ചുപോകുന്നത് വേദനയോടെ നോക്കിയിരിക്കാനേ കഴിഞ്ഞുള്ളു.