Saturday, October 6, 2018

മറക്കാം നമുക്ക്

പ്രളയം വന്നു
നമ്മൾ എല്ലാം മറന്നു.
പ്രളയം  പോയി നാം
പഴയപോലെയായി. 
വീണ്ടും വരുന്നു
നമുക്കെല്ലാം മറക്കാം,
നാം വിസ്മൃതരാകും മുമ്പെ .

Thursday, April 12, 2018

മാ നിഷാദ..

മരത്തിൽ തത്തിക്കളിച്ച കിളിയെ കാട്ടാളൻ അമ്പെയ്ത് വീഴ്ത്തി. മുനിമാർ മാനിഷാദ പാടിയില്ല. ചിറകടി നിലച്ച കാടിന്റെ വസന്തവും ക്രമേണ വറ്റി. 

Friday, January 5, 2018

പരിശ്രമം
പൊട്ടിവീണ ആകാശ കഷ്ണങ്ങൾ വിളക്കിച്ചേർത്ത് ഭൂമിയിൽ ഒരു കുഞ്ഞാകാശമുണ്ടാക്കാൻ ശ്രമിച്ചു. കണ്ടവരും കേട്ടവരും അസഭ്യവാക്കുകൾ ചൊരിഞ്ഞു. എതിർപ്പുകൾ വകവെക്കാതെ നിർമ്മാണം തുടർന്നു. ഞാൻ തീർത്ത കുഞ്ഞാകാശം കണ്ട് മുകളിലത്തെ ആകാശം എന്നെ അഭിനന്ദിച്ചു. അത് കണ്ട് നേരത്തെ കളിയാക്കിയവരും