കാർ
ഇന്നലെ ഷോപിംഗ് മാളിൽ പോയപ്പോൾ മോൾക്കായി ഒരു കാർ വാങ്ങിച്ചു. ബാറ്ററിയിട്ടാൽ ഓടുന്നത്. വീട്ടില് വന്നു കാർ ഓട്ടം തുടങ്ങി. പലവട്ടം കാർ കട്ടിലിന്നടിയിലേക്കും വാതിലിന്നിടയിലേക്കും പോയി കുടുങ്ങുംപോൾ അവൾ ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു. ഒടുവിൽ കാർ ഓഫ് ചെയ്തു എന്റെ അടുത്ത് വന്നു പരാതി പറഞ്ഞു . 'ഞാനെത്ര മാറ്റിയിട്ടും ഈ കാർ കട്ടിലിന്നടിയിലേക്കും വാതിലിന്നിടയിലേക്കും തന്നെ പോകുന്നത്'. ഞാൻ പൊടുന്നനെ ചോദിച്ചു : മോളോട് വെള്ളം കുടിക്കാനും , ഭക്ഷണം കഴിക്കാനും പറയുമ്പോൾ മോൾ കേൾക്കാറുണ്ടോ. അപ്പോഴേക്കും മുഖം മാറി ..തിരിഞ്ഞു നിന്ന് കാറിൻറെ ബട്ടണ്‍ അമര്ത്തി അവൾ പറഞ്ഞു :
എന്റെ പൊന്നു കാറല്ലേ..നിനക്കിഷ്ടളേളടത്തേക്ക് പൊയ്ക്കോ.....
