ആരും പറയാത്ത കഥ കേൾകാനായി, എവിടെയും വായിക്കാത്ത കഥ എഴുതാനായി ഞാൻ അലഞ്ഞു. ജീവിതത്തിൽ വ്യത്യസ്തത നേടുകയെന്നതയിരുന്നു ലക്‌ഷ്യം. നാടായ നാടൊക്കെ ചുറ്റിക്ഷീണിതനാണെ ങ്കിലും അക്ഷോഭ്യനായി ഞാനിരുന്നു. മരത്തണലിന്റെ സ്നേഹത്തിൽ ഒരു മയക്കം. ആരും അറിയാതെ മയക്കം മരണത്തിലേക്ക് ഊര്ന്നിറങ്ങി. എത്തി നോക്കാൻ പോലും ഒരാളില്ലാതെ…ചരിത്രം പോലും അറിയാതെ ..
