വേദനയുടെ തീരാ ദു:ഖങ്ങള്‍ മനസ്സില്‍ പേറി നടക്കുമ്പോഴാണ് ദു: ഖങ്ങളുടെ എക്സ്ചേഞ്ച് ഓഫര്‍ കട കണ്ടത്. എന്റെ വേദനയേറിയ
ദു: ഖ ത്തിനു പകരം കുറഞ്ഞ വല്ലതും കിട്ടിയാലോ ...അധികം അമാന്തിക്കാതെ കടയില്‍ കയറി ഓരോന്നായി പരതാന്‍ തുടങ്ങി. പക്ഷെ കടയിലുള്ള ദു:ഖങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അധികം വോള്‍ട്ടെയ്ജ് വേണം. പഴയ ദു: ഖങ്ങളുടെ വേദനയില്‍ സന്തോഷിച്ചു ഞാന്‍ മെല്ലെ കടയുടെ പടിയിറങ്ങി.