Friday, December 13, 2013



കാർ 

ഇന്നലെ ഷോപിംഗ് മാളിൽ പോയപ്പോൾ മോൾക്കായി ഒരു കാർ വാങ്ങിച്ചു. ബാറ്ററിയിട്ടാൽ ഓടുന്നത്. വീട്ടില് വന്നു കാർ ഓട്ടം തുടങ്ങി. പലവട്ടം കാ കട്ടിലിന്നടിയിലേക്കും വാതിലിന്നിടയിലേക്കും   പോയി  കുടുങ്ങുംപോൾ അവൾ ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു. ഒടുവിൽ കാർ ഓഫ് ചെയ്തു എന്റെ അടുത്ത് വന്നു പരാതി പറഞ്ഞു . 'ഞാനെത്ര മാറ്റിയിട്ടും ഈ കാർ കട്ടിലിന്നടിയിലേക്കും വാതിലിന്നിടയിലേക്കും തന്നെ പോകുന്നത്'. ഞാൻ പൊടുന്നനെ ചോദിച്ചു : മോളോട് വെള്ളം കുടിക്കാനും , ഭക്ഷണം കഴിക്കാനും പറയുമ്പോൾ മോൾ കേൾക്കാറുണ്ടോ. അപ്പോഴേക്കും മുഖം മാറി ..തിരിഞ്ഞു നിന്ന്  കാറിൻറെ ബട്ടണ്‍ അമര്ത്തി അവൾ പറഞ്ഞു :
എന്റെ പൊന്നു കാറല്ലേ..നിനക്കിഷ്ടളേളടത്തേക്ക് പൊയ്ക്കോ.....

Friday, July 5, 2013

"പാച്ചു ബുക്കോ ലൈകീമിയ"

കുറച്ചു കാലമായി ഭർത്താവിന്നു ചില്ലറ മനസ്സങ്കര്ഷം തോന്നുന്നു. ഏതു സമയവും എന്തോ ചിന്തിച്ചു, കുലച്ച വാഴയ്ക്ക് നാട്ട കൊടുത്തപോലെ തലയ്ക്കു കൈയും കൊടുത്ത്.
എല്ലാം കാണുന്നെന്ടെങ്കിലും കാണാത്തപോലെ ഭാര്യയും നിന്നു. രാത്രി ഉറങ്ങാൻ കിടന്നാൽ ഉറക്കം വരാതെ എണീറ്റ് പോകാൻ തുടങ്ങിയതോടെ "സം തിങ്ങ് റോങ്" ഉള്ള തായി ഭാര്യക്ക്‌ തോന്നി. അറിയാതെ പിന്നാലെ ചെന്ന്. പുള്ളിക്കാരൻ ചെന്ന് ലാപ്ടോപ് ഓണ്‍ ചെയ്തു ഫേസ് ബുക്കിലേക്ക് കണ്ണും നട്ടിരുന്നു. എന്തോ ആശ്വാസത്തോടെ ഒന്ന് ചിരിക്കുന്നത് കണ്ടു. പിന്നെ എല്ലാം ഷട്ട് ഡൌനായി.
മറ്റു വല്ലവരുമായി പ്രേമമോ മറ്റോ എന്ന് ഭാര്യ ചിന്തിച്ചില്ല. അതിനു മാത്രം ഭർത്താവു വളര്ന്നിടില്ല എന്നതുകൊണ്ടാവണം. എന്നാലും ഭാര്യ മൊബൈൽ കോളുകൾ ഒന്ന് പരതി. വല്ല സരിത നായരും ......ഇല്ല അതിനു ഇയാൾ  മന്ത്രിയായില്ലല്ലോ.
ഭർത്താവു ജോലിക്ക് പോയ സമയത്ത് അദ്ധേഹത്തിന്റെ ഫേസ് ബുക്ക്‌ പേജ് കൃത്യമായി ശ്രദ്ധിക്കാൻ തുടങ്ങി. കൂടാതെ ഓരോ ദിവസത്തെ ഭര്ത്താവിന്റെ ഹാവ ഭാവങ്ങളും കൃത്യമായി പഠിക്കാൻ തുടങ്ങി. ഫേസ് ബുക്കിൽ വീണ ലൈകുകളും മുഖത്തെ വെളിച്ചവും തമ്മിൽ കണക്ഷനുകൾ ഉള്ളതായി തോന്നി. ഒരു പരീക്ഷണത്തിനു കൂട്ടുകാരികളെയും അറിയവുന്നവരെയും വിളിച്ചു ഭര്ത്താവിന്റെ പോസ്റ്റുകൾ ക്ക് ലൈക് നല്കാൻ പറഞ്ഞു. അന്നേ ദിവസം വര്ഷങ്ങളായി  പറഞ്ഞു കൊണ്ടിരിക്കുന്ന നെക്ലേസും, കിച്ചണ്‍ സെറ്റുമൊക്കെ സാക്ഷാൽകൃതമായി. 
എന്നാലും രോഗം അറിയാനായി ഭാര്യ ഡോക്ടറോട് ചോദിക്കാനുള്ള പരിപാടിയിൽ ചോദിച്ചു. ഫേസ് ബുക്ക്‌ നിത്യമായി   ഉപയോഗിക്കുന്നവര്ക്ക് ബാധിക്കുന്ന ഈ രോഗം
"പാച്ചു ബുക്കോ  ലൈകീമിയ" എന്നെത്രേ അറിയപ്പെടുന്നത്.  ഫിലിപീന്സിലാണ് രോഗം കണ്ടെത്തിയാതെങ്കിലും മലയാളികളിലാണ്‌ കൂടുതൽ കണ്ടു വരുന്നത്.

Saturday, March 16, 2013

അടയാളം

ആരും പറയാത്ത കഥ കേൾകാനായി, എവിടെയും വായിക്കാത്ത കഥ എഴുതാനായി ഞാൻ അലഞ്ഞു. ജീവിതത്തിൽ വ്യത്യസ്തത നേടുകയെന്നതയിരുന്നു ലക്‌ഷ്യം. നാടായ നാടൊക്കെ ചുറ്റിക്ഷീണിതനാണെ ങ്കിലും അക്ഷോഭ്യനായി ഞാനിരുന്നു. മരത്തണലിന്റെ സ്നേഹത്തിൽ ഒരു മയക്കം. ആരും അറിയാതെ മയക്കം മരണത്തിലേക്ക് ഊര്ന്നിറങ്ങി. എത്തി നോക്കാൻ പോലും ഒരാളില്ലാതെചരിത്രം പോലും അറിയാതെ ..

Wednesday, February 27, 2013

എക്സ്ചേഞ്ച് ഓഫര്‍....


വേദനയുടെ തീരാ ദു:ഖങ്ങള്‍ മനസ്സില്‍ പേറി നടക്കുമ്പോഴാണ് ദു: ഖങ്ങളുടെ എക്സ്ചേഞ്ച് ഓഫര്‍ കട കണ്ടത്. എന്റെ വേദനയേറിയ
ദു: ഖ ത്തിനു പകരം കുറഞ്ഞ വല്ലതും കിട്ടിയാലോ ...അധികം അമാന്തിക്കാതെ കടയില്‍ കയറി ഓരോന്നായി പരതാന്‍ തുടങ്ങി. പക്ഷെ കടയിലുള്ള ദു:ഖങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അധികം വോള്‍ട്ടെയ്ജ്  വേണം. പഴയ ദു: ഖങ്ങളുടെ വേദനയില്‍ സന്തോഷിച്ചു ഞാന്‍ മെല്ലെ കടയുടെ പടിയിറങ്ങി.