Friday, January 20, 2012

കഥയല്ലിതു ജീവിതം


TV Time

റോഡില്‍ വാഹനങ്ങള്‍ അതിവേഗം ഓടി കൊണ്ടിരിക്കുന്നു. ഒരുവനായി ഞാനും. പാര്‍കിംഗ് കിട്ടാതെ ഒടുവില്‍ എവിടെയോ കുത്തിത്തിരുകി കാറില്‍ നിന്നിറങ്ങി. നാളെ അവധിയായതിനാല്‍ മനസ്സിന്നൊരു സന്തോഷം. ഇന്നുറങ്ങാതെ കുട്ടികളുമായി നന്നായി കളിക്കണം. വീട്ടില്‍ വന്നു കയറിയപ്പോള്‍ അന്തര്‍ജ്ജനം വലിയ മല തലയിലെന്തിയ പോലെ എന്തോ അന്തം വിട്ടിരിക്കുന്നു. വാടിയ ചേമ്പില പോലെ കുട്ടികള്‍ സോഫയിലും നിലത്തുമായി പരന്നു കിടക്കുന്നു.  എന്നാലും വീട്ടില്‍ എപ്പോഴും സജീവമായിരിക്കുന്ന ടി.വി പഴയ ഏതോ തമാശ വിളമ്പുകയാണ്‌. ഞാന്‍ ചെന്ന് ടി.വി ഓഫു ചെയ്തു. വല്ലതുമൊക്കെ സംസാരിച്ചിട്ടു മതി ഇന്ന് ബാക്കി കാര്യങ്ങള്‍ എന്ന് വിചാരിച്ചു. സംസാരം വഴക്കായി ,അടിയായി. ശല്യം സഹിക്കാതെ കുട്ടികള്‍ ടി.വി ഓണ്‍ ചെയ്തു. ഞങ്ങളുടെ വഴക്കും തീര്‍ന്നു.